മൃഗശായലയില്‍ വെച്ച്‌ സെല്‍ഫിയെടുക്കുന്നതിടെ 10 ാംക്ലാസുകാരന്‍ മരിച്ചു

Hyderabad_zoo_selfie3x2ഹൈദരബാദ്‌: മൃഗശാലയിക്കുള്ളില്‍വെച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചു.പരീക്ഷ കഴിഞ്ഞതിനെ തുടര്‍ന്ന്‌ സഹോദരിക്കും സഹോദരി ഭര്‍ത്താവിനുമൊപ്പം മൃഗശാലയിലെത്തിയതായിരുന്നു്‌ മഞ്‌ജീത്‌ ചൗധരി(16).ബട്ടര്‍ഫ്‌ളൈ പാര്‍ക്കിനടുത്തെത്തിയ മഞ്ജീത് സെല്‍ഫി എടുക്കാനായി തന്നെക്കാള്‍ മൂന്നിരട്ടി പൊക്കമുള്ള റോക്ക് ഫൗണ്ടന്റെ മുകളില്‍ കയറുകയായിരുന്നു. കാല്‍ തെന്നി വെള്ളത്തിലേക്ക് വീണ മഞ്ജീതിന്റെ തല പാറയില്‍ ഇടിച്ചു. ബോധം പോയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃഗശാലയിലെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് കുട്ടിക്ക് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ മൃഗശാലാ അധികൃതര്‍ അത് നിഷേധിച്ചു. സംശയകരമായ സാഹചര്യത്തിലുണ്ടായ മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തു നടന്ന 27 സെല്‍ഫി മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ് നടന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.