മൂന്ന് യുവാക്കളുടെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് പുനരന്വേഷണം തുടങ്ങി.

തിരൂരങ്ങാടി : 2009 മെയ് 20 ന് 2.15 മണി സമയത്ത് ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് യുവാക്കള്‍ വെളിമുക്ക് പാക്കലില്‍ വെച്ച് ഹൈവേയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ലോക്കല്‍ പോലീസ് അപകട മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത് ക്ലോസ്‌ചെയ്ത ഈ കേസ്സ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്ന് രാവിലെ 10 മണിക്ക് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെപറ്റി ലോക്കല്‍പോലീസ് പറയുന്നതിങ്ങനെ പെരുമ്പാവൂര്‍ ഊര്‍വളം സ്വദേശി സുനീര്‍ (19), തിരൂര്‍ പുരത്തൂര്‍ സ്വദേശി കുട്ട്യാലിക്കകത്ത് ഫൈസല്‍(19), തിരൂര്‍ പരപ്പാര ഷെറീഫ്(22) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇവര്‍ മോഷണ സംഘാംഗങ്ങളാണെന്നും ഇവര്‍ പാണമ്പ്രിയിലുള്ള ഒരു എസ്റ്റിടി ബൂത്ത് കുത്തിത്തുറന്ന് അവിടെയുള്ള ചില്ലറയുടെ സഞ്ചിയടക്കം എടുത്തുവരവെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും കിട്ടിയ ഈ ചില്ലറസഞ്ചി എസ്റ്റിഡി ബൂത്ത് ഉടമസ്ഥന്റെ മരുന്നിന്റെ കുറിപ്പും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ലോകല്‍പോലീസ് കേസന്വേഷിച്ച രീതി ശരിയല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് മരണപ്പെട്ട സുനീറിന്റെ ഉമ്മ സുബൈദ നല്‍കിയ ഹരജിയിലാണ് ഹൈക്കടതിയുടെ തുടര്‍ നടപടി.