മൂന്ന്‌ മലയാളി അത്‌ലറ്റുകള്‍ക്ക്‌ വിലക്ക്‌

ദില്ലി: മൂന്ന്‌ മലയാളി അത്‌ലറ്റുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്താന്‍ ഇന്ത്യന്‍ അത്‌ലറ്റ്‌ ഫെഡറേഷന്‍ തീരുമാനിച്ചു. അനില്‍ഡ, അനു രാഘവന്‍, അഞ്‌ജു തോമസ്‌ എന്നിവര്‍ക്കെതിരെയാണ്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ നടപടിയെടുത്തിരിക്കുന്നത്‌.<

പാട്യാലയിലെ ദേശീയ ക്യാംപിനുള്ള അത്‌ലറ്റുകളുടെ പട്ടികയില്‍ നിന്ന്‌ ഇവരെ ഒഴിവാക്കിയിട്ടുണ്ട്‌. വിലക്ക്‌ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അറിയിച്ചു.

ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ താരങ്ങളാണ്‌ അനുവും അനില്‍ഡയും. കേരള പോലീസിന്റെ താരമാണ്‌ അഞ്‌ജു തോമസ്‌.