മൂന്നിയൂര്‍ മുട്ടിയറയില്‍ സംഘര്‍ഷം

ചെമ്മാട്:  മൂന്നിയൂര്‍ മുട്ടിയറയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പ്‌ കിളക്കുന്നതിനിടെ കളിമണ്‍ പ്രതിമകള്‍ കണ്ടെ ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗത്തിനുശേഷം ഒരു വിഭാഗം പ്രകടനം നടത്തിയപ്പോള്‍ മറുവിഭാഗവും സംഘടിച്ച് മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇവരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുകയാണ്.

മതമൈത്രിക്ക് പേരുകേട്ട കളിയാട്ടക്കാവും മുട്ടിയറ നേര്‍ച്ച പളളിയും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ പ്രശ്നം പരിഹരിക്കപ്പെടാത്തതില്‍
ആശങ്കയിലാണ്.