മൂന്നിയൂരിലെ വിഗ്രഹങ്ങള്‍ റവന്യു വകുപ്പ് കണ്ടുകെട്ടി

ചെമ്മാട്:  മൂന്നിയൂരില്‍ കണ്ടെത്തിയ വിഗ്രഹങ്ങള്‍ ശക്തമായ പോലീസ് സാനിധ്യത്തില്‍ റവന്യു വകുപ്പ് കണ്ടുകെട്ടി. ആര്‍ഡിഒ കെ. ഗോപാലന്റെയും മലപ്പുറം ഡിവൈഎസ്പി സുദര്‍ശന്റെയും നേതൃത്വത്തിലുളള സംഘം രാവിലെ 8.30 ഓടെ സംഭവസ്ഥലത്തെത്തിയാണ് വിഗ്രഹങ്ങള്‍ കണ്ടുകെട്ടിയത്.

രാവിലെ തന്നെ പോലീസ് വിഗ്രഹങ്ങള്‍ കണ്ടെടുത്ത പൂഴിപറമ്പത്ത്് അബൂബക്കര്‍ ഹാജിയുടെ സ്ഥലത്തിന് സമീപത്തുള്ള പാറേക്കാവ് മുട്ടിയറ റോഡ് ബ്ലോക് ചെയ്തു. മഞ്ചേരിയില്‍നിന്നും കൊണ്ടുവന്ന തൊഴിലാളികളെ ഉപയോഗിച്ചാണ് പുരാവസ്തുക്കള്‍ എടുത്തത്്. 50 കിലോയോളം വരുന്ന ശിവലിംഗത്തിന്റെ ഒരു പ്രധാന ഭാഗവും , കുറെ മൃഗങ്ങളുടെ രൂപ ഭാഗങ്ങളും ആണ് കണ്ടെത്തിയത് . പ്രധാനമായും കാളയുടെ രൂപ സാദൃശ്യവുമുളളവയാണ് ലഭിച്ചവ.
ലഭ്യമായ പുരാവസ്തുക്കള്‍ തിരുരങ്ങാടി സബ് ട്രഷറിയിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏതാണ്ട് 17-ാം നൂറ്റാണ്ടിലെതാണ് ഈ വിഗ്രഹ ഭാഗങ്ങള്‍ എന്ന് കരുതുന്നതായി സ്ഥലം സന്ദര്‍ശിച്ച ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃഗങ്ങളുടെ രൂപ ഭാഗങ്ങള്‍ വഴിപാടായി അമ്പലത്തില്‍ സമര്‍പ്പിച്ചവയായിരിക്കാമെന്നും അഭിപ്രായപ്പെട്ടു. സംഭവസ്ഥലത്ത്് ഇപ്പോഴും കനത്ത പോലീസ് സന്നാഹമുണ്ട്.