മൂന്നാറില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

മൂന്നാര്‍: ഒന്‍മ്പതു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മൂന്നാറിന് സമീപം പെരിയവര കന്നിമല ആറിലാണ് കുട്ടിയുമായി അമ്മ ആറില്‍ ചാടിയത്. ഇതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു. വിഷ്ണു(30), ഭാര്യ ശിവ രജ്ഞിനി ഇവരുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

സംഭവം നടന്ന സ്ഥലത്തു നന്നും നൂറുമീറ്റര്‍ അകലെ മുതല്‍ ഫയര്‍ ഫോഴ്‌സും, പോലീസും അന്വേഷണം നടത്തിവരികയാണ്.