മൂന്നാം ക്ലാസ്സുകാരി തൂങ്ങിമരിച്ചു.

തിരൂര്‍ : സിനിമയിലെ നായികയുടെ മരണം കൂട്ടുകാര്‍ക്ക് മുന്നില്‍ അനുകരിച്ച് കാണിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

തിരൂര്‍ മുത്തൂര്‍ കല്ലിങ്ങല്‍ ഇളയേടത്ത് മുഹമ്മദ് ഹനീഫയുടെ മകള്‍ ഫാത്തിമ ഹന്നത്ത് (8) ആണ് വീട്ടില്‍ വെച്ച് മരണപ്പെട്ടത്. വെള്ളിയാഴിച വൈകീട്ട് 3 മണിക്കാണ് സംഭവം. ഫാത്തിമ ഹന്നത്തിന്റെ ഇഷ്ട് സിനിമയായ ‘നാദിയ കൊല്ലപ്പെട്ട രാത്രിയില്‍’ എന്ന സിനിമയിലെ നായികയുടെ തൂങ്ങിമരണം കൂട്ടുകാര്‍ക്ക് കാണിച്ച് കൊടുക്കുന്നതിനിടെ സ്റ്റൂള്‍ മറിഞ്ഞ് കയര്‍ കഴുത്തില്‍ മുറുകിയാണ് അപകടം സംഭവിച്ചത്. ആ സമയത്ത് മുറിയിലുണ്ടായിരുന്ന സഹോദരന്റെയും കൂട്ടുകാരിയുടെയും കരച്ചില്‍ കേട്ട് മാതാവും അയല്‍വാസിയും ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തിരൂര്‍ ഡിവൈഎസ്പി സലീമിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് മുഹമ്മദ് ഹനീഫ വിദേശത്താണ്. മാതാവ് : മൈമൂന. സോഹദരന്‍ : അഷ്‌നാസ്.