മൂന്നക്ക നമ്പര്‍ ലോട്ടറി: 23 കേസുകളെടുത്തു

download (1)മലപ്പുറം: ജില്ലയിലെ വിവിധ മേഖലകളില്‍ മൂന്നക്ക നമ്പര്‍ ലോട്ടറിയുടെ വില്‍പനയുമായി ബന്ധപ്പെട്ട്‌ സെപ്‌റ്റംബറില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ജില്ലയില്‍ മൂന്നക്ക നമ്പര്‍ ലോട്ടറി വില്‍പന വ്യാപകമാവുന്നുവെന്ന പത്ര വാര്‍ത്തയെ തുടര്‍ന്ന്‌ ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ ജില്ലാ ലോട്ടറി ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ പൊലീസ്‌ അന്വേഷണം ഏറ്റെടുത്ത്‌ നടത്തിയ റെയ്‌ഡിലാണ്‌ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌. ജില്ലയില്‍ 15,000 ഏജന്റുമാര്‍ മൂന്നക്ക നമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പാത റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍മാര്‍ , ബൈക്കില്‍ സ്ഥിരമായി കറങ്ങി നടക്കുന്നവര്‍ , ചെറുകിട ലോട്ടറി കച്ചവടക്കാര്‍,ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ മുഖേന രഹസ്യമായി കച്ചവടം വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം നടത്തി കേസെടുത്തത.്‌ കലക്ട്രേറ്റില്‍ നടന്ന ലോട്ടറി അവലോകന യോഗത്തില്‍ എ.ഡി.എം കെ. രാധാകൃഷ്‌ണന്‍ അധ്യക്ഷനായി.