മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം സമ്മേളനം

താനൂര്‍: മുസ്‌ലിം ലീഗ് മണ്ഡലം സമ്മേളനം ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ താനൂര്‍ സി എച്ച് നഗറില്‍ നടക്കും. ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

3ന് നടക്കുന്ന പൊതു സമ്മേളനം വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

മന്ത്രി എം കെ മുനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എ മാരായ എന്‍ ഷംസുദ്ദീന്‍, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, പി എം എ സലാം, കെ പി എ മജീദ്, എ പി ഉണ്ണികൃഷ്ണന്‍, സിദ്ധീഖലി രാങ്ങാട്ടൂര്‍ എന്നിവര്‍ സംസാരിക്കും