മുസ്ലീം സ്ത്രീക്കും മൊഴി ചൊല്ലാം; ഇസ്ലാമിക പണ്ഡിതസഭ.

ഭര്‍ത്താവ് വിശ്വാസവഞ്ചന കാണിച്ചാലും ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ മുസ്ലിം യുവതിക്ക് ത്വലാഖ് ചൊല്ലാമെന്ന് ഇസ്ലാം മതപണ്ഡിതരുടെ ഫത്‌വ. മധ്യപ്രദേശില്‍ ഇസ്ലാം ഫിക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ജൂറി സ്റ്റുഡന്റ്‌സ് സെമിനാറിലാണ് മതപണ്ഡിതരുടെ ഈ മതവിധി. സെമിനാറില്‍ 300 ലധികം ഇസ്ലാം മതപണ്ഡിതന്‍മാര്‍ ഈ നിര്‍ദ്ദേശത്തെ അംഗീകരിച്ചു.
നിലവില്‍ മുസ്ലീം യുവതിക്ക് വിവാഹമോചനത്തിന് ഫസഌസംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഭര്‍ത്താവിന് എളുപ്പത്തില്‍ ത്വലാഖുപയോഗിച്ച് ഭാര്യയെ മൊഴിച്ചൊല്ലാമായിരുന്നു. എന്നാല്‍ സ്ത്രീക്ക് അത്ര എളുപ്പമായിരുന്നില്ല ഫസഌ പുരുഷനു ലഭിക്കുന്നതുപോലെ സ്വതന്ത്രമായി വിവാഹമോചനത്തിനുള്ള അവകാശം സ്ത്രീക്കും നല്‍കിക്കൊണ്ടുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ മതവിധി.