മുസ്ലീം ലീഗ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

 

്അഞ്ചു മന്ത്രിമാരും മത്സരിക്കും കെഎന്‍എ ഖാദറും സമദാനിയും ലിസ്റ്റിലില്ല
muslim-league 1മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗിന്റെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. നിലവിലെ അഞ്ച് മന്ത്രിമാരും സിറ്റിങ്ങ് സീറ്റുകളില്‍ മത്സരിക്കാനിറങ്ങും. ആദ്യപട്ടികയില്‍ 15 സിറ്റിങ് എംഎല്‍എമാരുടെയും 5 പുതമുഖങ്ങളുമാണുള്ളത്.
കുഞ്ഞാലിക്കുട്ടി വേങ്ങരയിലും അബ്ദുറബ്ബ് തിരുരങ്ങാടിയിലും മുനീര്‍ കോഴിക്കോട് സൗത്തിലും അലി പെരിന്തല്‍മണ്ണിയിലും ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിലും ജനവിധി തേടും. നിലിലെ എംഎല്‍എമാരായ കെഎന്‍എ ഖാദിറിനും, മമ്മുണ്ണിഹാജിക്കും പകരം വള്ളിക്കുന്നിലും കൊണ്ടോട്ടിയിലും പുതുമുഖങ്ങള്‍ മത്സരരംഗത്തിറങ്ങും. കൊടുവള്ളിയിലും പുതുമുഖമാവും. അബ്ദുല്‍സമദ് സമദാനിക്കും ഇത്തവണ സീറ്റില്ല.
കഴിഞ്ഞ തവണ കുന്ദമംഗലത്ത് ജനവിധി തേടിയ യുസി രാമന്‍ ഇത്തവണ ബാലുശ്ശേരിയിലായിരിക്കും മത്സരിക്കുക.
പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമരിതിയോഗത്തിലാണ് ഈ തിരൂമാനം
സിറ്റിങ് എംഎല്‍എമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി (താനുര്‍), ഉബൈദുള്ള(മലപ്പുറം), എം ഉമ്മര്‍ മഞ്ചേരി, പികെ ബഷീര്‍ ഏറനാട്. സി മമ്മുട്ടി തിരൂര്‍, എന്‍ ഷംസുദ്ധീന്‍ മണ്ണാര്‍ക്കാട്, എന്‍എ നെല്ലിക്കുന്ന് കാസര്‍ഗോട്, എന്നിവരും ഹമീദ് മാസ്‌ററര്‍ വള്ളിക്കുന്ന്, എംഎ റസാഖ് മാസ്റ്റര്‍ കൊടുവള്ളി, ആബിദ് ഹുസൈന്‍ തങ്ങള്‍, കോട്ടക്കല്‍, എംഎ ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടി, പിബി അബ്ദുള്‍ റസാഖ് മഞ്ചേശ്വരം എന്നിവടങ്ങളിലും മത്സരിക്കും..