മുസ്ലീം നിരീക്ഷണത്തിന് വൈറ്റ് ഹൗസ് ധനസഹായം.

വാഷിംങ്ടണ്‍: മുസ്ലീങ്ങളെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനത്തിന് വൈറ്റ് ഹൗസില്‍ നിന്ന് സാമ്പത്തികസഹായം ലഭിച്ചിരുന്നതായി വ്യക്തമാകുന്നു.

 

സെപ്തംബര്‍ 11 ആക്രമണത്തിനുശേഷം ബുഷ് ഒബാമ സര്‍ക്കാറുകള്‍ 13.5 കോടി ഡോളര്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലകള്‍ക്ക് അനുവദിച്ചതായാണ് കണക്ക്. ലഹരി മരുന്ന് കടത്ത് തടയാനുള്ള പദ്ധതിയുടെ പേരിലായിരുന്നു ഈ ധനസഹായം.

 

മുസ്ലീങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിംങ് നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നിരീക്ഷണമേര്‍പ്പെടുത്തിയ ന്യൂയോര്‍ക്ക പൊലീസിന്റെ നടപടി വിവാദമായിരുന്നു. നടപടിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ഒബാമ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള ധനസഹായവാര്‍ത്ത പുറത്ത് വരുന്നത്.