മുസ്ലീംലീഗ് ക്ഷയിച്ചാല്‍ ശക്തിപ്പെടുന്നത്് തീവ്രവാദം;സിഎംപി

തിരൂരങ്ങാടി: കേരളത്തില്‍ മുസ്ലിംലീഗ് ക്ഷയിച്ചാല്‍ പകരം മുസ്ലിം തീവ്രവാദമാണ് ശക്തിപ്പെടുകയെന്നും മുസ്ലിംലീഗിന്റെ മതേതര നിലാപാടാണ് തീവ്രവാദ ശക്തികള്‍ക്ക് വളരാനിട നല്‍കാത്തതെന്നും സി എം പി സംസ്ഥാന സെക്രട്ടറി കെ ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു.

സി എം പി ത്രിദിന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെമ്മാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി എം പി പോളിറ്റ് ബ്യൂറോ അംഗങ്ങളായ അഡ്വ. ജി സുഗുണന്‍, സി എ അജീര്‍, സംസാരിച്ചു.