മുസ്ലീംലീഗിന് ഏഴു മന്ത്രിമാരാകാം; പി.സി ജോര്‍ജ്ജ്

കോഴിക്കോട്: വോട്ടിന്റെ കണക്കനുസരിച്ച് മുസ്ലീംലീഗിന് 7 മന്ത്രിമാരെ വരെ ലഭിക്കണമെന്ന് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടയിലാണ് പി.സി ജോര്‍ജ്ജ് ഈ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നിന്ന സമുദായത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും അഞ്ചാം മന്ത്രിസ്ഥാനം വൈകിയത് തെറ്റായിപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷവര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും പാര്‍ട്ടികോണ്‍ഗ്രസ്സിനുശേഷം വര്‍ഗ്ഗീയവികാരം ഇളക്കിവിടാനുള്ള തീരുമാനമാണ് അവരുടേതെന്നും പി.സി ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

 

മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇന്നു രാവിലെ നടന്ന ചര്‍ച്ചയില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ശക്തമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.