മുല്ലപ്പെരിയാര്‍ പുതിയഡാമിനുള്ള പരിസ്ഥിതി ആഘാത പഠന അനുമതി റദ്ദാക്കി

mullaperiyarതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി റദ്ദാക്കി. വനം വന്യജീവി ബോര്‍ഡാണ്‌ അനുമതി റദ്ദാക്കിയത്‌. സുപ്രീംകോടതിയില്‍ കേസ്‌ നടക്കുന്ന സാഹചര്യത്തിലാണ്‌ നടപടി.

എന്നാല്‍ ഇതിനെതിരെ അന്നത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിക്ക്‌ കത്തയക്കുകയും കൂടാതെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്‌ധ സമിതിയും കേരളത്തിന്‌ അനുമതി നല്‍കിയിരുന്നുവെങ്കിലും ഉടനെ തന്നെ അനുമതി നല്‍കിയിട്ടില്ലെന്ന്‌ മന്ത്രാലയം വിശദീകരണം നല്‍കുകയായിരുന്നു.