മുല്ലപ്പെരിയാര്‍;ജലനിരപ്പ്‌ 141.68 അടി;ഒരു ഷട്ടര്‍ കൂടി അടച്ചു

mullaperiyarഇടുക്കി: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ കേരളത്തിലേക്കു ജലം തുറന്നുവിടുന്ന ഒരു ഷട്ടര്‍ കൂടി അടച്ചു. നീരൊഴുക്ക്‌ കുറഞ്ഞതിനാല്‍ അടക്കുന്നുവെന്നാണ്‌ വിശദീകരണം. അതേസമയം ജലനിരപ്പ്‌ ഇപ്പോള്‍ 141.68 അടിയാണ്‌.

ചെറിയ മഴ പലയിടത്തും പെയ്‌തെങ്കിലും ജനലിനിരപ്പില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. അതുകൊണ്ടു പരമാവധി വെള്ളം ശേഖരിച്ചുവെക്കാനാണ്‌ ഇപ്പോള്‍ തമിഴ്‌നാടിന്റെ പദ്ധതി. അതിന്റെ ഭാഗമായി തുറന്നിരുന്ന രണ്ടു ഷട്ടറില്‍ ഒരെണ്ണം കൂടി അടച്ചു.

ഇപ്പോള്‍ 200 ഘന അടി ജലം മാത്രമാണ്‌ ഇടുക്കി ഡാമിലേക്ക്‌ ഒഴുകുന്നത്‌.