മുല്ലപ്പരിയാറില്‍ പുതിയ പഠനം അനുവദിക്കരുത് ; തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ പുതിയ പഠനം നടത്താന്‍ കേരളത്തിനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി.

നീരൊഴുക്ക് സംബന്ധിച്ച പഠനം തടയാന്‍ നടപടിവേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ ജലനിരപ്പ് അളക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും ഇക്കാര്യം ഉന്നതാധികാര സമിതിയുടെ പരിഗണയിലാണെന്നും മാണ് തമിഴ്‌നാടിന്റെ വാദം.