മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ആഭരണം കവര്‍ന്നു

മൂന്നിയൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാലയും പാദസരവും കവര്‍ന്നു. ബൈക്കിലെകത്തിയ രണ്ടംഗ സംഘമാണ് ആഭരണം കവര്‍ന്ന് കടന്നു കളഞ്ഞത്.

തലപ്പാറ കൈതകത്ത് മുസ്തഫയുടെ മകള്‍ ഹാനിയായുടെ ആഭരണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്.

തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.