മുന്‍ വിദേശകാര്യ സെക്രട്ടറി എം.എ. വെള്ളോടി അന്തരിച്ചു.

മലപ്പുറം: മുന്‍ വിദേശകാര്യ സെക്രട്ടറിയും നയതന്ത്രജ്ഞനുമായിരുന്ന എം.എ.വെള്ളോടി(എം. അരവിന്ദാക്ഷന്‍ വെള്ളോടി, 91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച പകല്‍ ഒന്നിന് ചെന്നൈ ബസന്ത്‌നഗര്‍ ശ്മശാനത്തില്‍.

മലപ്പുറത്ത് പരേതനായ കോട്ടയ്ക്കല്‍ മരോന്‍രാജ സാമൂതിരിപ്പാടിന്റെയും മുള്ളത്ത് നാരായണി കോവിലമ്മയുടെയും മകനായി 1921ലാണ് ജനനം.

 

തലക്കൊടി മഠത്തില്‍ പരേതയായ കമല വെള്ളോടിയാണ് ഭാര്യ. മക്കള്‍: അശോക് വെള്ളോടി(ലണ്ടന്‍), പരേതനായ പ്രദീപ് വെള്ളോടി. എം.ആര്‍ വെള്ളോടി (ബംഗളൂരു) സഹോദരനാണ്.