മുന്‍ ലോക്‌സഭാ സ്പീക്കര്‍ പിഎ സാഗ്മ അന്തരിച്ചു

sangma1-tHv1oദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കര്‍ പിഎ സാഗ്മ(68) അന്തരിച്ചു. ദില്ലിയിലെ ആര്‍ എംഎല്‍ ആശുപത്രിയി ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഗ്മ, മേഘാലയ മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്നു. പിഎ സാഗ്മക്ക് അനുശോചനം അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

എന്‍സിപിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു പിഎ സാഗ്മ. എബി വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് 1996 മുതല്‍ 1998 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു പിഎ സാഗ്മ. 1988-1990 കാലയളവിലായിരുന്നു മേഘാലയ മുഖ്യമന്ത്രിയായിരുന്നത്. 2012-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിരുന്നു.