മുന്‍ പഞ്ചായത്തംഗം വാഹനമിടിച്ച് മരിച്ചു.

തിരൂരങ്ങാടി: കാറിടിച്ച് പരിക്കേറ്റ മുന്‍ പഞ്ചായത്തംഗം മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റും മദ്രസ കമ്മറ്റി പ്രസിഡന്റുമായ പി കെ കുട്ടി ബാവ ഹാജി (67) യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 മണിക്ക് ദേശീയപാതയില്‍ വെളിമുക്ക് പാലക്കല്‍ വെച്ചായിരുന്നു അപകടം. ബസ്സിറങ്ങി നടന്നു വരുന്നതിനിടെ കാറിടിക്കുകയായിരുന്നു. ചികില്‍സയിലായിരുന്ന ഇദ്ധേഹം ഇന്നലെ മരിച്ചു. മുന്നിയൂര്‍ മുന്‍ ഗ്രാമ പഞ്ചായത്തംഗം, വെളിമുക്ക് ബാങ്ക് മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഭാര്യമാര്‍- പരേതയായ ബീഫാത്തിമ, സൈനബ. മക്കള്‍- മൊയ്തീന്‍ കോയ വെളിമുക്ക്, ജമീല, ബല്‍ക്കീസ്, സുബൈദ, റഷീദ, ലിസ്‌ന. മരുമക്കള്‍- ഹംസ (ദുബായ്), അബ്ദുല്ലത്തീഫ് (സഊദി), കോയ ചെറുവണ്ണൂര്‍, ആഫിറ.

ഖബറടക്കം നാളെ ഒരു മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.