മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ അന്തരിച്ചു.

കണ്ണൂര്‍ : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം.1991 ലെ കരുണാകരന്‍ മന്ത്രിസഭയിലെ വനം തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു.

എന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ കടുത്ത വിമര്‍ശകനായിരുന്നു. നിലവില്‍ കെ പ സി സി എക്‌സിക്യുട്ടീവ് അംഗമാണ്.