മുന്നിയൂരില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് തുടങ്ങി

തിരൂരങ്ങാടി: കോഴിക്കോട്ട് നിന്നും മുന്നിയൂര്‍ വഴി കടലുണ്ടി നഗരത്തിലേക്ക് പുതുതായി അനുവദിച്ച കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് തുടങ്ങി. മുന്നിയൂര്‍ ആലിന്‍ചുവട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി സൈതലവി എന്ന കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു.

 

സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം എളുപ്പമാക്കുന്നതിന് ഉള്‍പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സ് റൂട്ടുകള്‍ ആരംഭിക്കുവാന്‍ നടപടിയുണ്ടാകുമെന്ന് എം എല്‍ എ അറിയിച്ചു.

 

മലപ്പുറം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം എ ഖാദര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബക്കര്‍ ചെര്‍ണൂര്‍, ഹനീഫ മുന്നിയൂര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദത്ത്, വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കടവത്ത് മൊയ്തീന്‍കുട്ടി, കെ വിജയന്‍, കരുമ്പില്‍ വേലായുധന്‍, എ വി ബാലന്‍, സി എം കെ മുഹമ്മദ്, മൊയ്തീന്‍ മുന്നിയൂര്‍, പി വിശ്വംഭരന്‍, സംസാരിച്ചു.

 

കോഴിക്കോട്ട് നിന്നും പുറപ്പെട്ട് ആലിന്‍ചുവട്, കുന്നത്ത് പറമ്പ്, തയ്യിലപ്പടി, പുത്തരിക്കല്‍, പരപ്പനങ്ങാടി, വഴി കടലുണ്ടിനഗരത്തിലേക്കാണ് ബസ്സ്. ഒരു ട്രിപ്പ് തിരൂര്‍, ചെമ്മാട്, വഴി കോഴിക്കോട്ടേക്കുമാണ്.