മുത്തൂറ്റിന് നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല; റിസര്‍വ്വ് ബാങ്ക്.

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫൈനാന്‍സിന് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നിലവില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നോണ്‍ബാങ്കിംങ് ഫിനാന്‍ഷ്യല്‍ കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് മുത്തൂറ്റിനെതിരെ റിസര്‍വ്വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്.
മുത്തൂറ്റ് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്്‌സ് എന്നപേരില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തങ്ങളുടെ ബ്രാഞ്ചുകളിലൂടെ ജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു.
ഇതിനു മുമ്പ്, മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിനെയും ഇതേകുറ്റത്തിന് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.