മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി (72 )അന്തരിച്ചു.  അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ബോധരഹിതനായിരുന്നു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരിയാണ്,ദാസ് മുന്‍ഷിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

2008 മുതല്‍ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് തടസം നേരിട്ടത്തോടെ പരിഹരിക്കാനാകാത്ത അരോഗ്യ പ്രശ്‌നങ്ങളാണ് അദ്ദേഹത്തിനുണ്ടായത്.