മുട്ട വേണ്ടെങ്കില്‍ പച്ചക്കറിയും തരില്ല.

തിരു: തമിഴ്‌നാട്ടില്‍ നിന്നുളള ഇറച്ചിക്കോഴിയുടെയും കോഴിമുട്ടയുടെയും കേരളത്തിലേക്കുള്ള ഇറക്കുമതി നിരോധിച്ച കേരളസര്‍ക്കാരിനെതിരെ കോഴിവ്യാപാരികള്‍ .പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികളുടെയും മൂട്ടയുടെയും ഇറക്കുമതി പൂര്‍ണമായി നിര്‍്ത്തിയിരിക്കുകയാണ്. കോഴിയും മുട്ടയും വേണ്ടാത്ത കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള അരിയും പച്ചക്കറിയും നല്‍കേണ്ടെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായ് ഇവര്‍ തമിഴ്‌നാട് സര്‍ക്കാറില്‍ സമ്മര്‍ദ്ദം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ണാടകയിലെ കോഴി ഫാമുകളില്‍ നൂറുകണക്കിന് കോഴികള്‍ ചത്തൊടുങ്ങികൊണ്ടിരിക്കുകയാണ്്. ഇതോടെയാണ് കര്‍ണാടകയില്‍ നിന്നുള്ള കോഴി ഇറക്കുമതിയും കേരളം നിരോധിച്ചത്.

കേരളത്തിലേക്കുള്ള കോഴിയുടെയും കോഴിമുട്ടയുടെയും നിരോധനത്തോടെ പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്ടമാണ് കോഴിവ്യാപാരികള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്നത്.