മുഖ്യമന്ത്രി ഇന്ന്‌ വള്ളിക്കുന്നിലും ചെമ്മാടും

ummanതിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാാനാര്‍ത്ഥികള്‍ക്കു വേണ്ടി ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലപ്പുറം ജില്ലയില്‍ പ്രചരണത്തിനിറങ്ങു.
രാവിലെ വാഴയുരിലെ കാരാട്‌ നിന്നാണ്‌ പ്രചരണം ആരംഭിക്കുക. പത്തരമണയോടെ വള്ളിക്കുന്നിലും പതിനൊന്ന്‌ മണിക്ക്‌ ചെമ്മാടും പൊതുയോഗങ്ങളില്‍ സംസാരിക്കു.തുടര്‍ന്ന്‌ ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക്‌ നീങ്ങും. നിലമ്പൂരിലാണ്‌ പ്രചരണങ്ങളുടെ സമാപനം.
നാളെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പ്രചരണത്തിന്‌ ജില്ലയിലെത്തുന്നുണ്ട്‌.