മുഖ്യമന്ത്രി ഇന്ന്‌ പരപ്പനങ്ങാടിയില്‍;ഫിഷിംഗ്‌ ഹാര്‍ബറിന്‌ ശിലയിടും

Story dated:Saturday February 13th, 2016,12 46:pm
sameeksha sameeksha

ummanപരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വികസന സ്വപ്‌നപദ്ധതിയായ ഫിഷിംഗ്‌ ഹാര്‍ബറിന്‌ ശനിയാഴ്‌ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. വൈകീട്ട്‌ അഞ്ചിന്‌ ചാപ്പപ്പടി കടപ്പുറത്തു നടക്കുന്ന ചടങ്ങില്‍ തുറമുഖവകുപ്പ്‌ മന്ത്രി കെ.ബാബു അധ്യക്ഷനാകും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്‌, ആര്യാടന്‍ മുഹമ്മദ്‌, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം പി തുടങ്ങിയവര്‍ പങ്കെടുക്കും.

തറക്കല്ലിടല്‍ ചടങ്ങിനൊപ്പം തീരദേശ കുടിവെള്ളപദ്ധതി-വൈദ്യുത പദ്ധതി എന്നിവയുടെ ഉദ്‌ഘാടനം നടക്കും. തീരദേശ കുടിവെള്ളപദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. തീരദേശ വൈദ്യുത പദ്ധതി ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം പി ഉദ്‌ഘാടനം ചെയ്യും.