മുഖ്യമന്ത്രിയ്ക്ക് ജോര്‍ജിനെ പേടിയെന്ന് കൊടിയേരി

kodiyeriതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പുറത്തുപോരുമെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കയ്യും പിടിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും ഉമ്മന്‍ചാണ്ടിയെ പലഘട്ടങ്ങളിലും സഹായിച്ചിട്ടുള്ളത് ജോര്‍ജാണെന്നും കോടിയേരി പറഞ്ഞു. ജോര്‍ജ് പുറത്തായാല്‍ ഉമ്മന്‍ചാണ്ടിയും പുറത്താകും എന്നതില്‍ സംശയം വേണ്ട.

അതുകൊണ്ടുതന്നെ ജോര്‍ജിനെ ഉമ്മന്‍ചാണ്ടിക്ക് പേടിയാണ്. ഇക്കാരണം കൊണ്ടാണ് പി സി ജോര്‍ജിനെ പുറത്താക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി സമവായ ശ്രമങ്ങള്‍ നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കെ എം മാണി – പി സി ജോര്‍ജ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എന്നതും കോടിയേരി ചൂണ്ടിക്കാട്ടി.

Related Articles