മുഖ്യമന്ത്രിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരണം: പിസി ജോര്‍ജ്

PC-Georgeകോഴിക്കോട്: ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നു പി സി ജോര്‍ജ് എം എല്‍ എ. ആ സ്ഥാനത്തു കൊള്ളാവുന്ന ആരെയെങ്കിലും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ജനസമ്പര്‍ക്ക പരിപാടിയെന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജാവിനെ വന്നു കാണുന്നവര്‍ക്കു പണം നല്‍കുന്നതു പോലുള്ള ചടങ്ങാണു ജനസമ്പര്‍ക്കമെന്നും പി സി ജോര്‍ജ് ആരോപിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ജൂണ്‍, ജൂലൈ മാസത്തോടെ സര്‍ക്കാര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു.