മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു.

yuvamorchaതിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നതാണ് ആവശ്യം. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. നോര്‍ത്ത് ഗേറ്റും സൗത്ത് ഗേറ്റും ഉപരോധിച്ചതിനാല്‍ കന്റോണ്‍മെന്റ് ഗെയ്റ്റിലൂടെയാണ് ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പോലീസ് അനുവദിച്ചിട്ടില്ല.

സെക്രട്ടറിയേറ്റിന് അടുത്തുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധി പങ്കെടുക്കുന്നതിനാല്‍ സമരം പിന്‍വലിക്കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവമോര്‍ച്ച തയ്യാറായില്ല. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം വരെയാണ് ഉപരോധം.