മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ശനിയാഴ്ച കോഴിക്കോട്ട്

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട ിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ (നവംബര്‍ 16) മലബാര്‍ ക്രിസ്്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.45 ന് തന്നെ മുഖ്യമന്ത്രി പ രാതിക്കാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കം. ജില്ലയില്‍ നിന്ന് ഇതുവരെ 10,065 പ രാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത്. ഇതില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമാവാത്ത പരാതികള്‍ക്കു പുറമെ നാളെ പുതിയ അപേക്ഷകരില്‍ നിന്നും മുഖ്യമന്ത്രി പരാതി സ്വീകരിക്കും.

മുഖ്യമന്ത്രിക്കു പുറമെ പഞ്ചായത്ത് – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, ടൂറിസം -പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കും.

നാളെ രാവിലെയോടെ മുഖ്യമന്ത്രി കോഴിക്കോട്ടെത്തും. പരാതിക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട ില്‍ ക്രമീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് റേഷന്‍ കാര്‍ഡിലെ അപാകത സംബന്ധിച്ചുളളതാണ്. 5037 അപേക്ഷകളാണ് ഈ വിഭാഗത്തിലുളളത്. ചികിത്സാ സഹായത്തിനായി മൂവായിരത്തോളം അപേക്ഷകളുണ്ട്. ഇവര്‍ക്കുളള ധനസഹായം നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

6000 പേരെ ഉള്‍ക്കൊളളുന്ന വേദിയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയത്. വേദിയില്‍ 150 പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട ിനു പടിഞ്ഞാറുവശം സ്റ്റേജിനു സമീപത്തെ ആദ്യകവാടം വഴിയാണ് മുഖ്യമന്ത്രിയടക്കമുളള വി.ഐ.പികള്‍ക്ക് പ്രവേശനം. ഗ്രൗണ്ട ിനു പടിഞ്ഞാറു ഭാഗത്തെ രണ്ട ാം കവാടം വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശിക്കാം.

ക്രമസമാധാന പാലനത്തിനായി 2100 പോലീസുകാരെ നിയോഗിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സഹായവും പരിപാടിക്ക് ലഭ്യമാക്കും. പൊതുജന സമ്പര്‍ക്കത്തോടനുബന്ധിച്ച് നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട ്. പരിപാടിക്കെത്തുന്നവരുടെ വാഹനങ്ങള്‍ കോഴിക്കോട് ബീച്ച് ഗ്രൗണ്ട ിലാണ് പാര്‍ക്ക് ചെയ്യേണ്ട ത്. പരിപാടിയുടെ പൂര്‍ണ വിജയത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നാളെ രാവിലെ 10 ന് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ട്രയല്‍ റണ്‍ നടത്തും.