മുഖ്യമന്ത്രിയുടെ ഓഫീസിലും കൈക്കൂലി; രണ്ടുപേര്‍ പിടിയില്‍

തിരു: മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ജീവനക്കാര്‍ പിടിയില്‍. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ജീവനക്കാരായ സുനില്‍ , രമേശ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഡെപ്യൂട്ടേഷനില്‍ വന്നവരാണ് രണ്ടുപേരും. സെക്രട്ടറിയേറ്റിലെ ക്ലാസ്‌ഫോര്‍ ജീവനക്കാരാണ് ഇരുവും .

പിടിയിലായ രണ്ടു ജീവനക്കാരെയും സസ്‌പെന്റ് ചെയ്തു. സെക്രട്ടറിയേറ്റ് വളപ്പില്‍ വെച്ചാണ് ഇവര്‍കൈകൂലിവാങ്ങുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയിലാണ് പതിഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ ഓഫീസിലെ ക്യാമറ ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല.