മുഖ്യമന്ത്രിക്ക് വധഭീഷണിയുയര്‍ത്തിയ യുവാവ് പിടിയില്‍

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പത്ത് ദിവസത്തിനുള്ളില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടത്തി ഫോണ്‍ ചെയ്ത യുവാവ് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ദിവസം പത്ര ഓഫീസുകളിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശം വന്നത്. വടകര പുറമേരി മുതുവടത്തൂര്‍ കല്ലുള്ളതില്‍ വീട്ടില്‍ കുഞ്ഞബ്ദുള്ള(27) യാണ് പിടിയിലായത്.

ഇന്ന് രാവിലെ നാദാപുരത്ത്് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതെസമയം കുഞ്ഞബ്ദുള്ള മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും ഏറെനാള്‍ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ചികിത്സ തേടിയിരുന്നെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.