മുഖ്യമന്ത്രിക്ക്‌ മൂന്നരക്കോടി കൈമാറി;ബിജു രാധാകൃഷ്‌ണന്‍

biju-radhakrishnan_0_0_0_0സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക്‌ മൂന്നരക്കോടി രൂപ കൈമാറിയതായി സോളാര്‍ കേസ്‌ പ്രതി ബിജു രാധാകൃഷ്‌ണന്‍. തൃശൂര്‍ രാമനിലയത്തില്‍ വെച്ചും പുതുപ്പള്ളിയില്‍ വെച്ചും പണം കൈമാറിയെന്നാണ്‌ ബുജു പറഞ്ഞത്‌.

സോളാര്‍ കമ്മീഷനില്‍ ഇന്ന്‌ തിരുവനന്തപുരം ജയില്‍ സൂപ്രണ്ടിനെ അല്‍പ്പസമയത്തിനകം വിസ്‌തരിക്കും. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്‌ണന്‍ തടവുശിക്ഷ അനുഭവിച്ച്‌ വരുന്നത്‌ സെന്‍ട്രല്‍ ജയിലിലാണ്‌. ബിജുവിനെ കമ്മീഷനില്‍ കൃത്യസമയത്ത്‌ എത്തിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും വിസ്‌തരിക്കലില്‍ ആരായുക എന്നാണ്‌ സൂചന.

കണ്ണൂര്‍ കോടതിയില്‍ കേസുള്ളതിനാല്‍ സോളാര്‍ കമ്മീഷന്‌ മുന്നില്‍ സരിത എസ്‌ നായരുടെ വിസ്‌താരം ഇന്നുണ്ടാവില്ല. നാളെ സരിതയുടെ ക്രോസ്‌ വിസ്‌താരം തുടരും. മുഖ്യമന്ത്രിക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ അടുത്തു ഘട്ടത്തില്‍ സമര്‍പ്പിക്കുമെന്ന്‌ സരിത കണ്ണൂരില്‍ പറഞ്ഞു.

സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യവസായി എബ്രഹാം കലമണ്ണിലില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും.