മുഖ്യമന്ത്രിക്ക്‌ അയിത്തം കല്‍പ്പിക്കുന്ന മോദി തട്ടിപ്പുകേസിലെ പ്രതിയുമായി വേദി പങ്കിടുന്നു

മുഖ്യമന്ത്രിയെ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുന്ന നരേന്ദ്രമോദി തട്ടിപ്പ്‌ കേസിലെ പ്രതിയുമായാണ്‌ വേദി പങ്കിടുന്നതെന്ന്‌ പിണറായി വിജയന്‍. തന്റെ ഫേസ്‌ബുക്ക്‌ വാളിലാണ്‌ പിണറായി വെള്ളാപള്ളിയേയും നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിക്കുന്നത്‌. കേരളമുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ച്‌ ചടങ്ങിനെത്തുന്ന പ്രധാനമന്ത്രി അതേ മുഖ്യമന്ത്രി തന്നോടൊപ്പം വേദി പങ്കിടേണ്ടതില്ലെന്ന്‌ തീരുമാനിച്ചതിന്റെ പിന്നിലെ കാരണം അറിയാന്‍ ജനങ്ങല്‍ക്കാഗ്രഹമുണ്ടെന്നും പിണറായി കുറിക്കുന്നു.
പിണറായിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ

pinarayi