മുഖ്യമന്ത്രിക്ക്‌നേരെ കരിങ്കൊടി

കോഴിക്കോട്:  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടയെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്.

ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ മുസ്ലീംവേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
പോലീസ് സ്ഥലത്തെത്തിയതോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു. ഇന്ന് മുഖ്യന്‍ പങ്കെടുക്കുന്ന എരഞ്ഞിപാലത്തും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.