മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ചു.

തേഞ്ഞിപ്പലം : വിധവയായ വീട്ടമ്മയെ മുഖംമൂടി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപ്പാറ മേലരിക്കാവ് പുതുശ്ശേരി കുന്നത്ത് ജയശ്രി(34നെ യാണ് വീട്ടില്‍ കയറി രണ്ടംഗ സംഘം ആക്രമിച്ചത്. ജയശ്രീയെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണഇയോടെ അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന ജയശ്രീയെ സംഘത്തിലെ ഒരാള്‍ കഴിത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും കൂടെയുണ്ടായിരുന്ന ആള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജയശ്രീ തേഞ്ഞിപ്പലം പോലീസല്‍ പരാതി നല്‍കി.