മുക്കത്തെ മൊയ്‌തീന്റെയും കാഞ്ചനമാലയുടെ പ്രണയകഥ ഇന്ന്‌ തിയ്യേറ്ററിലെത്തും

Untitled-1 copyപ്രിഥ്വിരാജ്‌ നായകനാകുന്ന എന്ന്‌ നിന്റെ മൊയ്‌തീന്‍ സെപ്‌റ്റംബര്‍ 17 വെള്ളിയാഴ്‌ച തിയ്യേറ്ററിലെത്തുന്നു. 1980 കാലഘട്ടത്തില്‍ കോഴിക്കോട്‌ മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മുക്കത്തിനടുത്തെ ഗ്രാമത്തില്‍ ജീവിച്ചിരുന്ന മൊയ്‌തിന്റെയും കാഞ്ചനമാലയുടെയും ജീവിതിന്റെും പ്രണയത്തിന്റെയും ദൃശ്യാവിഷ്‌ക്കാരണമാണ്‌ എന്ന്‌ നിന്റെ മൊയ്‌തീന്‍.. പാര്‍വ്വതിയാണ്‌ നായിക.
ആര്‍ എസ്‌ വിമല്‍ ആണ്‌ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഏറെ ഹൃദ്യമായ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ യുട്യൂബിലും വാട്‌സ്‌ആപ്പിലും ഹിറ്റായിക്കഴിഞ്ഞു. റഫീക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ എം ജയചന്ദ്രനാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌.ശ്രേയ ഘോഷല്‍, വിജയ്‌ യേശുദാസ്‌ എന്നവാണ്‌്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌.