മുകുള്‍ റോയി പുതിയ റെയില്‍വേ മന്ത്രിയായി സ്ഥാനമേല്‍ക്കും.

നാളെ മുകുള്‍ റോയി പുതിയ റെയില്‍വേ മന്ത്രിയായി സ്ഥാനമേല്‍ക്കും.പാര്‍ലിമെന്റിലെ അശോകാഹാളില്‍ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പങ്കെടുക്കും. പാര്‍ലമെന്റ് ചരിത്രത്തിലാദ്യമായി ബജറ്റവതരിപ്പിച്ച മന്ത്രി മറുപടി പ്രസംഗത്തിനുമുമ്പേ രാജിവെക്കേണ്ടി വന്നത് വലിയ ചര്‍ച്ചയായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്സുകാരനായ ദിനേശ് ത്രിവേദിയായിരുന്നു ബജറ്റവതരിപ്പിച്ചത്. ബജറ്റില്‍ റെയില്‍വേ ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ചതാണ് മമതയും ത്രിവേദിയും തമ്മിലിടയാന്‍ കാരണമായത്.