മുംബൈ ഭീകരാക്രമണം;ഹെഡ്‌ലിയുടെ മൊഴിയെടുപ്പ്‌ പുരോഗമിക്കുന്നു

david-colemanമുംബൈ ഭീകരാക്രമണം ലഷ്‌കറിന്റെ ആവശ്യപ്രകാരമാണെന്ന്‌ ഡേവിഡ്‌ ഹെഡ്‌ലിയുടെ മൊഴി. ഇന്ത്യയില്‍ ഓഫീസ്‌ സ്ഥാപിക്കണമെന്ന ലക്ഷകര്‍ നിര്‍ദേശം നല്‍കിയെന്നും കേസിലെ മാപ്പുസാക്ഷിയായ ഡേവിഡ്‌ ഹെഡ്‌ലി മൊഴി നല്‍കി.

ഏഴുതവണ ഇന്ത്യയില്‍ എത്തിയതായും ലഷ്‌കറിനു വേണ്ടി മുംബൈയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയെന്നും ഇന്ത്യയില്‍ വരുന്നതിനായാണ്‌ പേര്‌ മാറ്റിയതന്നും ഹെഡ്‌ലി മൊഴി നല്‍കി. ഭീകരാക്രമണത്തിന്‌ ശേഷവും ഇന്ത്യ സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌. 2009 മാര്‍ച്ച്‌ 7 നാണ്‌ ലാഹോറില്‍ നിന്ന്‌ ഇന്ത്യയില്‍ എത്തിയതെന്നും ഹെഡ്‌ലി പറഞ്ഞു.

ലഷ്‌കര്‍ നേതാവ്‌ സാജിദ്‌ മിറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇന്ത്യാ സന്ദര്‍ശനം. സാജിദ്‌ മിറാണ്‌ മുംബൈയിലെ വിവധ പ്രദേശങ്ങളുടെ വീഡിയോ എടുക്കാന്‍ നിര്‍ദേശിച്ചതെന്നും ഇന്ത്യയിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ മുംബൈ ആക്രമിക്കാനുള്ള പദ്ധതിയെ കുറിച്ച്‌ മിര്‍ സംസാരിച്ചിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്‍കി.