മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അഞ്ച്‌ പേര്‍ക്ക്‌ വധശിക്ഷ

blastമുംബൈ: 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ അഞ്ച്‌ പേര്‍ക്ക്‌ വധശിക്ഷ. കേസില്‍ ഉള്‍പ്പെട്ട ഏഴ്‌ പ്രതികള്‍ക്ക്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്‌. ഏഴ്‌ മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട കേസിലാണ്‌ പ്രത്യേക മകോക കോടതി ഇന്ന്‌ ശിക്ഷ വിധിച്ചത്‌.

സ്‌്‌ഫോടനക്കേസില്‍ 15ലധികം പേര്‍ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

അതെസമയം കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ വിധിക്ക്‌ ശേഷം പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.