മുംബൈയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

bhupendra-595287മുംബൈ: വിവരാവകാശ പ്രവര്‍ത്തകന്‍ മുംബൈയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വിവരാവസാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വിര(72)യാണ് കൊല്ലപ്പെട്ടത്. സാന്താക്രൂസിലെ സ്വവസതിക്ക് മുന്നില്‍ വെച്ച് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ഭൂപേന്ദ്രയ്ക്ക് വെടിയേറ്റത്. മുംബൈയിലെ ഭൂമാഫിയക്കെതിരെ ശ്ക്തമായ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ഭൂപേന്ദ്ര.

ഭൂമാഫിയക്കെതിരെ വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു വീരയുടെ നേതൃത്വത്തില്‍ തുടര്‍ന്നിരുന്നത്. വോയ്സ് ഓഫ് കലിന എന്ന സംഘടനയുടെയും നേതൃത്വത്തില്‍ മുബൈയിലെ കലിനക്കു ചുറ്റുമുള്ള ഭുമികൈയേറ്റങ്ങള്‍ക്കെതിരെയാണ് നിയമ പോരാട്ടം നടന്നിരുന്നത്.