മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 4 മരണം

മുംബൈ: മുംബൈയിലെ മഹീം ജില്ലയില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരണപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കാഡല്‍ റോഡില്‍ സ്ഥിതി ചെയ്തിരുന്ന അല്‍ത്താഫ് എന്ന നാലു നില കെട്ടിടമാണ് ഇന്നലെ രാത്രി തകര്‍ന്ന് വീണത്.

കെട്ടിടത്തിന് ഏകദേശം 30 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ റിസ് വാന്‍ മെര്‍ച്ചന്റും തകര്‍ന്ന ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഏതാനും പേര്‍കൂടി കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതേ സമയം കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.