മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: 2 മരണം

Story dated:Tuesday October 18th, 2016,01 40:pm

pune-fireമുംബൈ: മുംബൈയിലെ  ഫ്ലാറ്റിൽ  തീപിടിത്തത്തിൽ രണ്ട് മരണം. നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കർ ടവറിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ 20 ാം നിലയിലായിരുന്നു തീപിടിത്തം. 11 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം.

ബജാജ് ഇലക്ട്രിക്കൽസിന്‍റെ മാനേജിങ് ഡയറക്ടർ ഷേഖർ ബജാജിന്‍റെ ഫ്ലാറ്റിലാണ് തീപിടിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ടു ഫ്ലാറ്റുകൾ പൂർണമായും കത്തി നശിച്ചു.

തക്കസമയത്ത് പൊലീസും ഫയർഫോഴ്സും എത്തിയതിനാൽ തീ നിയന്ത്രണ വിധേയമായെന്ന് എഴുത്തുകാരി ശോഭാ ഡേ പ്രതികരിച്ചു. ശോഭയും കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് താമസിക്കുന്നത്.