മീറ്റര്‍ റീഡിംഗ്‌ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന്‌ പിഴ ഈടാക്കും;കെഎസ്‌ഇബി

imagesതിരുവനന്തപുരം: മീറ്റര്‍ റീഡിംഗ്‌ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന്‌ കെഎസ്‌ഇബി. 250 മുതല്‍ 500 രൂപവരെയാണ്‌ പിഴയായി ഈടാക്കുന്നത്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ ഉത്തരവ്‌ നടപ്പിലാക്കും.

സംസ്ഥാനത്തെ പല വീടുകളും കടകളും മാസങ്ങളോളം പൂട്ടിയിട്ടിരിക്കുകയാണ്‌. റീഡിംഗ്‌ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പല വീടുകളുടെയും ഗേറ്റ്‌ അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്‌. ഇത്തരത്തില്‍ റീഡിംഗ്‌ എടുക്കാന്‍ സാധിക്കാത്തത്‌ കെഎസ്‌ഇബിക്ക്‌ വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തിലന്റെ അടിസ്ഥാനത്തിലാണ്‌ ഡയറക്ടര്‍ബോര്‍ഡിന്റെ തീരുമാനം. പിഴ ഒഴിവാക്കണമെങ്കില്‍ വീട്ടില്‍ ആളില്ലെങ്കിലും മീറ്റര്‍ ഉദ്യോഗസ്ഥന്‌ കാണാവുന്ന വിധത്തില്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്‌.

അതെസമയം പുതിയ ഉത്തരവില്‍ അസ്വഭാവികതയൊന്നുമില്ലെന്ന്‌ കെഎസ്‌ഇബി വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ട്‌ തവണ മീറ്റര്‍ റീഡിംഗ്‌ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്‌. ഇത്‌ കര്‍ശനമായി നടപ്പിലാക്കാനാണ്‌ തീരുമനമെന്നും കെഎസ്‌ഇബി അധികൃതര്‍ വ്യക്തമാക്കുന്നു.