മീന്‍വല ട്രെയിന്‍ ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങി: അപകടം ഒഴിവായി

താനൂര്‍:: റെയില്‍വെ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ ഇറക്കിയിട്ട മീന്‍ വല കുരുങ്ങി ട്രെയിന്‍ നിര്‍ത്തി. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്സാണ് താനൂര്‍ സ്റ്റേഷന്‍ പിന്നിട്ട ഉടനെ മീന്‍ വലയില്‍ കുരുങ്ങിയത്. ഉച്ചയ്ക്ക് കടന്നുപോയ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് മീന്‍ വലകള്‍ പ്ലാറ്റ് ഫോമില്‍ ഇറക്കിയത്. പാര്‍സലായി വന്ന മീന്‍ വല ഇറക്കിയതിലെ അപാകതമൂലമാണ് പിന്നീട് ഇതുവഴി വന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിന്റെ എഞ്ചിനില്‍ കുരുങ്ങിയത്. ലോകോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. പിന്നീട് താനൂര്‍ പോലീസും റെയില്‍വെയുടെ എഞ്ചിനിയറിംഗ് വിഭാഗവുമെത്തി പരിശോധന നടത്തി.