മീന്‍പിടിക്കാന്‍ പോയ ഗൃഹനാഥനെ പൊന്നാനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyതിരൂര്‍: മീന്‍പിടിക്കാന്‍ പോയ ഗൃഹനാഥനെ പൊന്നാനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനാളൂര്‍ ഒ കെ പാറയില്‍ ആയപ്പളളി കുഞ്ഞിമുഹമ്മദിന്റെ(56) മൃതദേഹമാണ്‌ വെട്ടം രണ്ടത്താണി പുഴയിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്‌.

ശനിയാഴ്‌ച പുലര്‍ച്ചെ നാലിനാണ്‌ വീട്ടില്‍ നിന്ന്‌ മീന്‍പിടിക്കാന്‍ പോയത്‌. ഇയാളെ കാണാതായതിനെ തുടര്‍ന്ന്‌ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‌ തിരച്ചില്‍ നടത്തിവരികയായിരുന്നു. പതിവായി ഇയാള്‍ സഹോദരങ്ങള്‍ക്കൊപ്പമാണ്‌ മീന്‍ പിടിക്കാന്‍ പോകാറുള്ളത്‌ എന്നാല്‍ കഴിഞ്ഞ ദിവസം തനിച്ചാണ്‌ പോയത്‌. പൊന്നാനി പുഴയില്‍ തോണിയില്‍ മത്സ്യബന്ധം നടത്തുന്നവരാണ്‌ മൃതദേഹം കണ്ടത്‌.

മീന്‍പിടുത്ത വലയും കൊട്ടയും സമീപത്തു നിന്നു ലഭിച്ചു. ഭാര്യ: സൈനബ. മക്കള്‍: ഹംസക്കുട്ടി, മനാഫ്‌, അസ്‌ഹറുദ്ദീന്‍, സലീന, ഷഹര്‍ബാനു. മരുമക്കള്‍;റഷീദ്‌, റാഫിഖ, ഫാത്തിമ.

Related Articles