‘മിഷന്‍ ക്രോസിങ് ദ 44’ ഫ്‌ളാഗ് ഓഫ് ചെയ്തു

മലപ്പുറം:സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധവത്കരിക്കുതിന് അധ്യാപകര്‍, ടൂറിസം ക്ലബ് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തുന്ന ‘മിഷന്‍ ക്രോസിംഗ് ദ 44’ ഫ്‌ളാഗ് ഓഫ് ചെയ്തു. ഒരുവര്‍ഷം കൊണ്ട് കേരളത്തിലെ 44 നദികളും സന്ദര്‍ശിക്കുകയും മണലൂറ്റല്‍, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളല്‍ എന്നിവയെകുറിച്ച് ജനങ്ങള്‍കിടയില്‍ അവബോധം സൃഷ്ടിക്കുക എതാണ് മിഷന്‍ കൊണ്ട് ലക്ഷ്യമിടുത്. നിലമ്പൂര്‍ ചാലിയാറില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. മിഷന്റെ ഉദ്ഘാടന കര്‍മ്മം പി.വി. അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. ജെ.എസ്.എസ്. ഡയറക്ടര്‍ വി. ഉമ്മര്‍കോയ, വി.എസ് ബഷീര്‍, പി.കെ ഗഫൂര്‍, ഇസ്മാഈല്‍ പി, ഷമീര്‍ സി.എസ്, അഷ്‌റഫ്‌സി, കെ.ടി. അബ്ദുല്‍ഹമീദ്, സലാം. കെ തുടങ്ങിയവര്‍ സംസാരിച്ചു.