മിശ്രവിവാഹത്തിന് മണ്ഡപമൊരുക്കി സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസ്

പരപ്പനങ്ങാടി:  സമൂഹത്തില്‍ വിവാഹങ്ങള്‍ അനാചാരങ്ങളിലേക്കും ആര്‍ഭാടങ്ങളിലേക്കും നീങ്ങുന്ന പുതിയ കാലത്ത് ലളിതമായ ഒരുമിശ്രവിവാഹത്തിന് പരപ്പനങ്ങാടിയിലെ സിപിഐഎം ലോക്കല്‍ കമ്മറ്റി ഓഫീസായ യജ്ഞമൂര്‍ത്തി മന്ദിരം വേദിയായി.
ആചാരങ്ങളുടെ പിന്‍ബലമില്ലാതെ മഞ്ഞലോഹത്തിന്റെ ആര്‍ഭാടങ്ങളില്ലാതെ പരപ്പനങ്ങാടി ചെട്ടിപ്പടി ഞാറ്റുനായിതറയില്‍  ഗണപതിയുടെ മകന്‍ പ്രണേഷ് സുനിഷയുടെ കഴുത്തില്‍ രക്തഹാരം അണിയിച്ചപ്പോള്‍ അതും ഒരു മാതൃകയാവുകയായിരുന്നു.
ചടങ്ങിന് സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ എം. പി സുരേഷ് ബാബു, കെ ഉണ്ണി, പ്രഭാകരന്‍, ഡിവൈഎഫ്െഎ ബ്ലോക്ക് വൈസ് പ്രസിഡന്റ് റാഫി, നാടക കൃത്ത് റഫീഖ് മംഗലശേരി എന്നിവര്‍ നേതൃത്വം നല്‍കി. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.